NEWS

4 ലക്ഷം മുതൽ ‘പിഎച്ച്ഡി പാക്കേജ്’; പ്രവേശനം മുതൽ തീസിസ് വരെ ‘എല്ലാം ചെയ്തുതരും’


തിരുവനന്തപുരം ∙ 4 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകാനുണ്ടോ? എല്ലാ ‘നടപടികളും’ പൂർത്തിയാക്കി പിഎച്ച്ഡി കയ്യിൽത്തരും! വൻതുക ഈടാക്കി ആവശ്യക്കാർക്ക് പിഎച്ച്ഡി തരപ്പെടുത്തി നൽകുന്ന സംഘം സംസ്ഥാനത്ത് സജീവമെന്നു സൂചന. കോളജ് അധ്യാപകർ, ഉപരിപഠനത്തിനു ശ്രമിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമേ അസം, മിസോറം തുടങ്ങിയിടങ്ങളിലെ സ്വകാര്യ – ഡീംഡ് സർവകലാശാലകളിൽനിന്നാണ് പിഎച്ച്ഡി തരപ്പെടുത്തി നൽകുക. ഈ സർവകലാശാലകളുടെ സഹകരണത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണു സൂചന.4 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് പിഎച്ച്ഡിക്ക് വേണ്ടി കൈപ്പറ്റുന്നത്. പ്രവേശന പരീക്ഷ, ഡോക്ടറൽ കമ്മിറ്റി യോഗങ്ങൾ, സിനോപ്സിസ്, ഡേറ്റ ശേഖരിക്കൽ, തീസിസ്, ഓപ്പൺ ഡിഫൻസ് അടക്കം എല്ലാ കടമ്പയും സംഘത്തിന്റെ മേൽനോട്ടത്തിൽ നടത്തും. പഠനത്തിനു വേണ്ടിവരുന്ന നിശ്ചിത കാലയളവിനു ശേഷമാകും പിഎച്ച്ഡി ലഭ്യമാവുക.ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണു സൂചന. തുടക്കത്തിൽ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ബന്ധപ്പെട്ടിരുന്ന സംഘം മലയാളത്തിലും സംസാരിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തിനകത്തു നിന്നുള്ളവരും സംഘത്തിൽ ഉണ്ടെന്നാണു സംശയിക്കുന്നത്.


Fashion ⏭️

Back to top button