NEWS

നിക്ഷേപിച്ചത് 2500 കോടി, ഇപിഎഫ്ഒയ്ക്ക് 1816 കോടിയും നഷ്ടം, അനിൽ അംബാനിക്കെതിരെ പുതിയ കേസ്


എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) 1816 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ നിക്ഷേപത്തട്ടിപ്പിൽ റിലയൻസ് ക്യാപ്പിറ്റൽ ലിമിറ്റഡിനും (ആർസിഎൽ) അനിൽ അംബാനിക്കും എതിരെ സിബിഐ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2013, 14 വർഷങ്ങളിൽ ആർസിഎൽ പുറത്തിറക്കിയ നോൺ കൺവർട്ടബിൾ ഡിബഞ്ചറിൽ (എൻസിഡി–ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രം) ഇപിഎഫ്ഒ 2500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 10 വർഷമാകുമ്പോൾ 2023, 24 വർഷങ്ങളിൽ ലഭിക്കേണ്ട തുകയിൽനിന്ന് 1816.22 കോടി രൂപ നഷ്ടപ്പെട്ടുവെന്ന ഇപിഎഫ്ഒയുടെ പരാതിയിലാണ് കേസെടുത്ത്. നിക്ഷേപിച്ച തുകയിൽനിന്ന് 1007.55 കോടിയും പലിശയായി ലഭിക്കേണ്ടിയിരുന്ന 808.67 കോടിയും ഉൾപ്പെടെയാണ് ഇത്രയും തുക നഷ്ടമായതെന്ന് പരാതിയിൽ പറയുന്നു.ന്യൂഡൽഹി ∙ ഇപിഎഫ്ഒയിലെ നിക്ഷേപത്തട്ടിപ്പിൽ സിബിഐ കേസെടുത്തതോടെ തൊഴിലാളികളുടെ ആശങ്കകൾ ശരിവയ്ക്കപ്പെടുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ തുക ഉത്തരവാദിത്തത്തോടെയല്ല കൈകാര്യം ചെയ്യുന്നതായിരുന്നു അവരുടെ നിലപാട്. ക്ലെയിം തീർപ്പാക്കൽ വൈകുന്നതും ഉയർന്ന പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധികൾ അട്ടിമറിക്കപ്പെടുന്നതും തൊഴിലാളി സംഘടനകൾ മുൻപേ ചൂണ്ടിക്കാട്ടിയിരുന്നു. 2025 മാർച്ച് വരെ 28.34 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇപിഎഫ്ഒയിലുള്ളത്. ഇതിന്റെ 82.7 ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടപത്രങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ലിക്വിഡ് ഇക്വിറ്റി ഇടിഎഫുകളിൽ 9.5% മാത്രമാണുള്ളത്.


Fashion ⏭️

Back to top button