NEWS

ഇനി മൊബൈൽ ഉപകരണങ്ങളുമായി ഓഫിസർമാർ വിമാന യാത്രക്കാരുടെ അടുത്തേക്ക്; ദുബായിലേക്ക് പറക്കുന്നവർ ഇതറിയാതെ പോകരുത്


ദുബായ്∙ ക്യൂ നിൽക്കാതെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത് സ്വപ്നം കണ്ടിട്ടുണ്ടോ?. അത്തരം സ്വപ്നം ഇനി യഥാർഥ്യമാണ്. ദുബായ് വിമാനത്താവളത്തിലാണ് യാത്രക്കാരുടെ മനസ്സറിഞ്ഞുള്ള ‘ന്യൂജെൻ’ മാറ്റത്തിന് തുടക്കമാകുന്നത്. സ്മാർട് ഗേറ്റുകളിലോ പാസ്‌പോർട്ട് കൗണ്ടറുകളിലോ ക്യൂ നിൽക്കാതെ എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ സംവിധാനവുമായി ദുബായ്. തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തെത്തി നടപടികൾ പൂർത്തിയാക്കുന്ന ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന മൊബൈൽ എമിഗ്രേഷൻ സേവനമാണ് ദുബായ് വിമാനത്താവളങ്ങളിൽ ഔദ്യോഗികമായി ആരംഭിച്ചത്.ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ആഗോളതലത്തിൽ തന്നെ ആദ്യത്തേതായ ഈ നൂതന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.∙ തിരക്ക് ഒഴിവാക്കാൻ വലിയ സഹായം വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ഒഴുക്ക് പെട്ടെന്ന് വർധിക്കുന്ന സമയങ്ങളിൽ കൗണ്ടറുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ ഇത് വലിയ സഹായമാകും. നിശ്ചിത കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരെ കാത്തുനിൽക്കാതെ, കൂടുതൽ ആളുകൾ തങ്ങിനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നേരിട്ടെത്തിച്ച് യാത്രാനടപടികൾ വേഗത്തിലാക്കാം.


Fashion ⏭️

Back to top button