മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാർ സുഹൈലിന് അമ്മയുടെ പിറന്നാൾ സമ്മാനം

അപകടത്തിൽ തകർന്ന മിന കൂപ്പർ, സുഹൈൽ സജീവ്, പ്രചരിക്കുന്ന വീഡിയോ ദൃശ്യം
കൊച്ചി: നെടുമ്പാശേരി അത്താണി എയർപോർട്ട് റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂുപ്പർ കാർ സുഹൈൽ സജീവിന് അമ്മ പിറന്നാൾ സമ്മാനമായി നൽകിയത്. ലഹരി ഉപയോഗി്ച് അമിതവേഗതയിൽ സുഹൈൽ ഓടിച്ച കാറിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ അമ്മ മകന് മിനികൂപ്പർ സമ്മാനിക്കുന്ന പഴയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. രാജഗിരി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ സുഹൈലിന് കോളേജിൽ പോകാനുള്ള സൗകര്യത്തിനായാണ് വാഹനം സമ്മാനിച്ചത്. കാർ സമ്മാനമായി നൽകുന്ന വീഡിയ മാതാവ് ഇൻസ്റ്റഗ്രാമിലാണ് പങ്കുവച്ചത്. ഡിസംബറിൽ പിറന്നാളായിരുന്നെങ്കിലും അന്ന് വണ്ടി ഇറക്കാൻ പറ്റിയില്ലെന്നും മകന്റെ ഡ്രീം വാഹനമാണിതെന്നും മാതാവ് വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം കാറോടിച്ച സുഹൈലിനെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. രാത്രി 1.45 ഓടെയാണ് വിമാനത്താവള റോഡില്‍ അപകടമുണ്ടാകുന്നത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു പേരുടെ പിന്നിലേക്ക് സുഹൈല്‍ ഓടിച്ച ആഡംബരക്കാര്‍ അമിതവേഗതയില്‍ വന്നിടിക്കുകയായിരുന്നു. തൃ്ക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ പാർട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളായ പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ തത്ക്ഷണം മരിച്ചത്. തെറിച്ചു വീണ മൂന്നു പേരുടെയും തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം. സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈൽ മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞു. സുഹൈലിന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് മന്ത്രിയും നിർദ്ദേശിച്ചിട്ടുണ്ട്.
RELATED TOPICS: MINI COOPER ACCIDENT, MINI COOPER ACCIDENT KOCHI, SUHAIL SAJEEV, SUHAIL SAJEEV ACCIDENT
Read News ⏭️




