NEWS
തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ പാതയിലുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണി നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി. സമാധാനപരമായി മാർച്ച് നടത്തുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. നാളത്തെ മാർച്ചിൽ പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാഹുൽ പറഞ്ഞു.അതേസമയം കേന്ദ്ര സർക്കാരിനു നേർക്കു രൂക്ഷവിമർശനമാണ് രാഹുൽ ഉയർത്തിയത്. യുവാക്കളായ പ്രകടനക്കാരെ പൊലീസും ബിജെപി പ്രവർത്തകരും ചേർന്ന് മർദിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ശബ്ദങ്ങൾ അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നത്. ഹൃദയത്തിൽ സ്നേഹവുമായാണ് പ്രതിഷേധക്കാർ ഡൽഹിയിൽ എത്തിയതെന്നും എന്നാൽ പൊലീസും ബിജെപി ഗുണ്ടകളും ചേർന്ന് അവരെ മർദിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
Fashion ⏭️




