NEWS

പൊലീസ് നീക്കം മണത്തറിഞ്ഞു, പ്രതി കുഴിച്ചിട്ട മൊബൈൽ ഫോൺ നിർണായക തുമ്പായി; അന്വേഷണ മികവിൽ വീണ്ടും കേരള പൊലീസ്


കോഴിക്കോട് ∙ മൂന്നു കോടി രൂപ നൽകിയാൽ മന്ത്രി പദവി നൽകാമെന്ന് പറഞ്ഞ് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചവരെ പണം നൽകാമെന്നു പറഞ്ഞ് ഇവിടെ എത്തിക്കാനുള്ള ശ്രമം പാളിയത് തലനാരിഴയ്ക്ക്. പണം നൽകാമെന്ന് അറിയിച്ചു പ്രതികളെ കോഴിക്കോട്ട് എത്തിച്ചു പിടികൂടാൻ പൊലീസ് തന്ത്രം മെനഞ്ഞിരുന്നു. പ്രതിയെ പിടികൂടാൻ ജൂലൈ 6 മുതൽ 12 വരെ പൊലീസ് ഒരുക്കിയ ‘ഓപ്പറേഷനിൽ’ നിന്നു പ്രതികൾ പൊലീസിന്റെ നീക്കം അറിഞ്ഞതോടെ തെളിവുകൾ നശിപ്പിച്ചു. എന്നാൽ, മറ്റു വഴിയിലൂടെ പൊലീസ് പ്രതികളിലേക്ക് എത്തി അന്വേഷണ മികവ് ഒരിക്കൽ കൂടി തെളിയിച്ചു.കഴിഞ്ഞ 6ന് പ്രതി ഗൗരവ് ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട വിവരം എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയെ അറിയിക്കുകയായിരുന്നു. പൊലീസ് സൈബർ വിഭാഗവും സിറ്റി പൊലീസ് കമ്മിഷണറും എംഎൽഎയുമായി ആലോചിച്ച് തന്ത്രം മെനയുകയായിരുന്നു. ‘പണം’ കോഴിക്കോട് എത്തിയാൽ നൽകാമെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് പ്രതിയുടെ ഫോൺ 5 ദിവസം നിരീക്ഷിക്കുകയും ഇതോടൊപ്പം സ്ഥലം കണ്ടെത്തി ഡൽഹിയിലും അന്വേഷണം നടത്തുകയും ചെയ്തു.


Fashion ⏭️

Back to top button