NEWS
വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ പെല്ലറ്റ് തോക്ക്: വീഴ്ച സമ്മതിച്ച് ആർഎഎഫ് മേധാവി

ന്യൂഡൽഹി ∙ കഴിഞ്ഞ 20നു പാർലമെന്റ് മാർച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നു റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) മേധാവി തന്നെ സമ്മതിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണു ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്. വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്നു വ്യക്തമല്ല. കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്കു (സിആർപിഎഫ്) കീഴിൽ 1992ൽ രൂപം നൽകിയ ആർഎഎഫിനെയാണു കലാപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ നിയോഗിക്കുന്നത്.
Fashion ⏭️


