NEWS

‘വിരമിക്കുംവരെ അവധിയെടുക്കണം’: ‘കള്ളന്‍ വിജയന്‍’ വിവാദത്തിൽ നടപടി കടുപ്പിക്കാൻ സിപിഎം


തിരുവനന്തപുരം ∙ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ‘കള്ളന്‍ വിജയന്‍’ തലക്കെട്ടു വിവാദത്തില്‍, വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന പത്രാധിപര്‍ കെ.ആര്‍.അജയനെതിരെ കൂടുതല്‍ നടപടിക്കു സിപിഎം. വിരമിക്കുന്നതുവരെ അവധിയില്‍ പോകണമെന്നും അല്ലെങ്കില്‍ രാജി വയ്ക്കണമെന്നും അജയനോടു ദേശാഭിമാനിയുടെ ചുമതലയുള്ള സിപിഎം നേതാവ് ഫോണില്‍ ആവശ്യപ്പെട്ടതായാണു വിവരം. വിവാദത്തിനു തൊട്ടുപിന്നാലെ അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍നിന്നു മാറ്റിയിയിരുന്നു. നിലവില്‍ 20 ദിവസത്തെ അവധിയിലുള്ള അജയന്‍, പുതിയ നടപടിയോടു പ്രതികരിച്ചിട്ടില്ല. നടപടിയെടുത്തതായി സിപിഎം നേതൃത്വവും സ്ഥിരീകരിച്ചിട്ടില്ല.വിഎസ്.അച്യുതാനന്ദന്‍ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ടു തയാറാക്കിയ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതു ദേശാഭിമാനി ഒരു ദിവസത്തേക്കു മാറ്റി വച്ചതാണ് വിവാദത്തിനു തുടക്കമിട്ടത്. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടുള്ള ഒരു ലേഖനം ഈ വാരാന്തപ്പതിപ്പില്‍ ഉള്‍പ്പെട്ടത് അവസാന നിമിഷം കണ്ടെത്തിയോടെയാണു പ്രസിദ്ധീകരണം വൈകിച്ചതെന്ന വിവരമാണ് പുറത്തുവന്നത്. ലേഖനത്തിന്റെ തലക്കെട്ടു മാറ്റാന്‍ വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള അജയന്‍ തയാറായിരുന്നില്ല. പിന്നീട് ഈ പേജ് മാറ്റിയാണ് അടുത്ത ദിവസം വാരാന്തപ്പതിപ്പിറക്കിയത്.


Fashion ⏭️

Back to top button