NEWS

കാഫിർ സ്ക്രീട്ട് ഷോട്ട് കേസ്: സിപിഎം നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം


കോഴിക്കോട്∙ വടകര ലോക്സഭ തിരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി കോടതിയിലും അപേക്ഷ നൽകി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുൻ അംഗവും സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ.കാഫിർ സ്ക്രീൻ ഷോട്ട് സന്ദേശം ഇരുന്നൂറിൽ ഏറെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ജിതിൻ വാട്സാപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനത്തിലൂടെ പങ്കുവച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കണ്ടെത്തലിന്റെ ചുവടുപിടിച്ചാണ് സാമൂഹിക ഐക്യം തകർത്ത് കലാപ ആഹ്വാനത്തിനുളള ശ്രമം, തെളിവു നശിപ്പിക്കൽ, പ്രേരണാക്കുറ്റം തുടങ്ങി മൂന്നു വകുപ്പുകളിൽ ജിതിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.


Source link

Back to top button