പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ തർക്കവിഷയം ആക്കേണ്ടതില്ല, ഉഭയകക്ഷി ചർച്ച തുടരുമെന്ന് സിപിഐ

പിണറായി വിജയൻ, ബിനോയ് വിശ്വം (ഫയൽ ചിത്രം)
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച വാർത്തകളിൽ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന ഘടകം. എൽ.ഡി.എഫ് യോഗത്തിൽ ഉപനേതൃ പദവിയെ കുറിച്ച് അവകാശവാദം ഉന്നയിച്ചില്ലെന്ന റിപ്പോർട്ടുകൾ ഭാവനാസൃഷ്ടിയാണെന്ന് സി.പി.ഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃ പദവി എൽ.ഡി.എഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലെന്നും സി.പി.എമ്മും സി.പി.ഐയും ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും വിശദീകരണത്തിൽ പറയുന്നു. മേയ് മാസത്തിൽ തന്നെ ഇരുപാർട്ടികളും വിഷയത്തിൽ ധാരണയിൽ എത്തിയെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. ധാരണ പ്രകാരം സി.പി.എമ്മും സി.പിഐയും തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കുന്നു. ഈ തർക്കം തീരാതെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ചേരുന്നത് ഉചിതമായിരിക്കില്ലെന്നും രേഖാമൂലം തന്നെ സി.പി.ഐ , സി.പിഎമ്മിനെ അറിയിച്ചതാണ്. ആ നിലപാട് തുടരും. വസ്തുത ഇതായിരിക്കെ തങ്ങളുടെ ഭാവനക്കനുസരിച്ച് കഥകൾ മെനയുകയാാണ് ചില മാദ്ധ്യമങ്ങളെന്നും സി.പി.ഐ പറയുന്നു.
RELATED TOPICS: CPI, CPI KERALA, LDF DEPUTY OPPOSITION LEADER, BUKATERAL TALKS, CPM LDF FISCUSSION
Read News ⏭️


