NEWS
‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളിൽ പേരു മാറും

ന്യൂഡൽഹി∙ ‘കേരള’ എന്ന പേരുമാറ്റി ‘കേരളം’ എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നേരത്തെ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു. സർക്കാർ രേഖകളിൽ ഇനി കേരളം എന്നാകും രേഖപ്പെടുത്തുക. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.പേരുമാറ്റം ഖജനാവിനു ചെലവുള്ളതാണ്. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റണം. സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടി വരും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്‌സൈറ്റിലും യുആർഎലിലും മാറ്റം വരുത്തണം.
Fashion ⏭️


