NEWS

അന്ന് പറഞ്ഞപ്പോൾ പുഞ്ചിരി; അഭിജീത് ദീപ്കെയുടെ വീട്ടിൽ കല്യാണ ആലോചനക്കാരുടെ തിരക്ക്


ന്യൂഡൽഹി ∙ ജന്തർ മന്തറിലെ സമരത്തിലൂടെ ലോകമറിഞ്ഞ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വീട്ടിലേക്ക് വിവാഹ ആലോചനക്കാരുടെ തിരക്ക്. 30 കാരനായ അഭിജീത് ദീപ്കെയുടെ മാതാപിതാക്കളാണ് മകനു വരുന്ന വിവാഹ ആലോചനകളെ കുറിച്ച് മനസ്സുതുറന്നത്.നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സിജെപി പ്രക്ഷോഭം ആരംഭിക്കുന്നതിന് മുൻപേ മകന് വിവാഹ ആലോചനകൾ ലഭിച്ചിരുന്നു. എന്നാൽ സിജെപിയുടെ സമരം വിജയിച്ചതിനു ശേഷം വിവാഹ ആലോചനകളിലും വലിയ വർധന വന്നതായി അഭിജീത് ദീപ്കെയുടെ അമ്മ അനിത ദീപ്കെ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.


Fashion ⏭️

Back to top button