NEWS
‘2018 ൽ മുഖ്യമന്ത്രി നിരാഹാരമായിരുന്നെന്ന് അറിയില്ലായിരുന്നു; ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയതു സൽക്കാരത്തിനല്ല’

തിരുവനന്തപുരം ∙ മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണു പോയതെന്നും സൽക്കാരത്തിനല്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സൽക്കാരത്തിനു പോയി എന്ന ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മഴ സംബന്ധിച്ച് വെളുപ്പിന് അഞ്ചുമണിക്കു വിവരം കിട്ടിയതു മുതൽ ജില്ലാ കലക്ടർമാരുമായും എംഎൽഎമാരും മന്ത്രിമാരുമായും സംസാരിച്ച് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നെന്നു സതീശൻ പറഞ്ഞു. സ്ഥലത്ത് എത്തണോ എന്നു ചോദിച്ചപ്പോൾ വേണ്ട എന്നു അവർ പറഞ്ഞതുകൊണ്ടാണ് നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുത്തത്. അന്നു മൂന്നു മണിക്കു ഭക്ഷണം കഴിക്കാൻ പോയി. അതു തെറ്റാണോ? 2018ലും 2019ലും പ്രളയം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം തയാറാക്കിയിരുന്നു. അതു കഴിക്കാൻ പോയതിനാണ് ഹീനമായ അപവാദപ്രചാരണം നടത്തിയത്. സൽക്കാരത്തിനല്ല പോയതെന്നും ഭക്ഷണം കഴിക്കാനാണു പോയത്.
Fashion ⏭️


