LIFESTYLE

സ്ത്രീകൾക്ക് മാസം 2500 രൂപ ലഭിക്കുന്ന പദ്ധതി; രജിസ്‌ട്രേഷൻ ഒന്നര ലക്ഷത്തിലേക്ക്, എന്താണ് ലക്ഷ്മി യോജന?


പ്രതീകാത്മക ചിത്രം

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം ലഭിക്കുന്ന ഡൽഹി ‘ലക്ഷ്മി’ യോജന പദ്ധതിയിൽ ചേരാൻ വൻ തിരക്ക്. കഴിഞ്ഞ ദിവസം രാത്രി 10 മണി വരെ പോർട്ടലിൽ 1,47,215 രജിസ്‌ട്രേഷനുകൾ പൂർത്തിയാവുകയും 10,286 അപേക്ഷകൾ അന്തിമമായി സമർപ്പിക്കുകയും ചെയ്തു. അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഓഗസ്റ്റ് 1ന് ഉദ്ഘാടനം ചെയ്തത്.

പദ്ധതിക്ക് വേണ്ടി ഡൽഹി ഭരിക്കുന്ന ബിജെപി സർക്കാർ 5100 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് പദ്ധതി അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രകടന പത്രികയിൽ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.

ആർക്കൊക്കെ പദ്ധതിയിൽ ചേരാം?
21 മുതൽ 60 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഇവരുടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടാൻ പാടില്ല. മറ്റ് ഏതെങ്കിലും സാമ്പത്തിക സഹായ പദ്ധതിയോ പെൻഷനോ ലഭിക്കുന്ന സ്ത്രീകൾ, നികുതിദായകർ, സർക്കാർ ജീവനക്കാർ, ജീവിച്ചിരിക്കുന്ന മൂന്നിലധികം കുട്ടികളുള്ള സ്ത്രീകൾ, പ്രതിവർഷം 2,400 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾ, നാല് ചക്ര വാഹനങ്ങൾ സ്വന്തമായുള്ളവർ എന്നിവർക്ക് ഈ പദ്ധതി പ്രകാരമുള്ള സഹായത്തിന് അർഹതയില്ല.

സർക്കാർ ജോലിയിലുള്ള ഏതെങ്കിലും അംഗമുള്ള കുടുംബങ്ങളെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. ക്രിമിനൽ പശ്ചാത്തലമുള്ള സ്ത്രീകളെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കും. പദ്ധതിക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷക തന്റെ മണ്ഡലത്തിലെ എം.പി.യുടെയോ എം.എൽ.എ.യുടെയോ ശുപാർശ ആവശ്യമാണ്. 2500 രൂപയിൽ 1000 രൂപ മാത്രമാണ് സ്ത്രീകൾക്ക് അക്കൗണ്ടിൽ ലഭിക്കുക. ബാക്കി 1500 രൂപ അവരുടെ പേരിൽ സ്ഥിരനിക്ഷേപമാക്കും. മൂന്ന് വർഷത്തേക്കാണ് സ്ഥിരനിക്ഷേപം.

English Summary

Delhi’s ‘Lakshmi’ Yojana, a new financial aid scheme for women, has witnessed massive registration. Over 1.47 lakh registrations and 10,286 applications were submitted for the scheme, which offers eligible women aged 21-60 2500 rupees monthly. Launched August 1st by the BJP government, this 5100-crore project fulfills a key election promise.
RELATED TOPICS: LAKSHMI YOJANA, WOMEN 2500 SCHEME, LAKSHMI YOJANA REGISTRATION, LAKSHMI YOJANA MALAYALAM


News ⏭️

Back to top button