NEWS
കൊളുക്കുമലയിൽനിന്ന് തലകറങ്ങി 500 അടി താഴ്ചയിലേക്ക്; യുവാവിന് അദ്ഭുത രക്ഷപ്പെടൽ

രാജകുമാരി ∙ കൊളുക്കുമലയിൽനിന്നു തലകറങ്ങി 500 അടി താഴ്ചയിലേക്കു വീണ ചെന്നൈ സ്വദേശിയായ യുവാവിനെ അഞ്ചുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ചെന്നൈ ചെങ്കൽപ്പെട്ട് സ്വദേശി കാർത്തിക്കിനെ (31) ആണു രക്ഷപ്പെടുത്തിയത്. കാർത്തിക് ഉൾപ്പെടുന്ന ഏഴംഗ സംഘം ഇന്നലെ രാവിലെയാണു കൊളുക്കുമലയിലെത്തിയത്. സിംഗപ്പാറയ്ക്കു സമീപം ഫോട്ടോയെടുക്കുകയായിരുന്ന കാർത്തിക് തലകറങ്ങി കൊക്കയിലേക്കു വീഴുകയായിരുന്നു. മറ്റു സഞ്ചാരികൾ വിവരമറിയിച്ചതിനെത്തുടർന്നു മൂന്നാറിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. അവരും കാെളുക്കുമലയിലേക്കു ജീപ്പ് സഫാരി നടത്തുന്ന ഇരുപതോളം ഡ്രൈവർമാരും ചേർന്ന് 5 മണിക്കൂറോളം ശ്രമിച്ചാണു യുവാവിനെ വടംകെട്ടി മുകളിലെത്തിച്ചത്.
Fashion ⏭️


