NEWS

സ്പെയിനിന് തലവേദനയായി മൊറോക്കോയിൽനിന്ന് അഭയാർഥി പ്രവാഹം; ഒറ്റ ദിവസം കൊണ്ട് എത്തിയത് 61,000 പേർ; 41 മരണം


മഡ്രിഡ്∙ സ്പെയിനിന് തലവേദനയായി മൊറോക്കോയിൽനിന്ന് അഭയാർഥിപ്രവാഹം. സ്പെയിനിന്റെ അധീനതയിലുള്ള അതിർത്തിമേഖലയായ സെവൂത്തയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ 41 കുടിയേറ്റക്കാർ  മരിച്ചതായി സെവൂത്ത പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റ് ഹ്വാൻ ജീസസ് വിവാസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,000 പേരെങ്കിലും സെവൂത്തയിലേക്ക് കടന്നിട്ടുണ്ടെന്നും വിവാസ് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.മൊറോക്കോയുടെ വടക്കായി സ്പെയിനിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സെവൂത്തയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അഭയാർഥി പ്രവാഹം ആരംഭിച്ചത്. കുടിയേറ്റക്കാരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചുവരുന്നുണ്ട്. മരിച്ച 41 പേരിൽ ഏതാനും പേർ മുങ്ങിമരിച്ചതാണെന്നും മറ്റുള്ളവർ മൊറോക്കോ ചെക്ക് പോയിന്റിനു സമീപമുള്ള തരാജൽ അതിർത്തിയിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചതാണെന്നും സിവിൽ ഗാർഡ് ഓഫിസേഴ്സ് എന്ന സംഘടനയുടെ പ്രതിനിധിയായ റാഷിദ് സ്ബിഹി പറഞ്ഞു. 


Fashion ⏭️

Back to top button