NEWS
വിമാനത്തിലേക്ക് നീങ്ങും മുൻപ് തിരിഞ്ഞുനടന്ന് അബുദാബി കിരീടാവകാശി, ഇന്ത്യൻ ഡ്രൈവറോട് യാത്ര പറഞ്ഞ് ഹസ്തദാനം – വിഡിയോ

ന്യൂഡൽഹി ∙ ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മാതൃകാപരമായ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം, തന്നെ കാറോടിച്ച് എത്തിച്ച ഇന്ത്യൻ ഡ്രൈവർക്ക് അരികിലേക്കു തിരികെ നടന്നുചെന്നു കൈകൊടുത്ത് നന്ദി പറയുന്ന വിഡിയോയാണ് വൈറലായത്. സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്.ഉച്ചകോടിക്കുശേഷം വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് ഖാലിദ്, ഔദ്യോഗിക പ്രതിനിധികളോടു യാത്രപറഞ്ഞു വിമാനത്തിലേക്കു നീങ്ങാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ തൊട്ടുമുൻപ് തന്നെ കാറോടിച്ച് എത്തിച്ച ഡ്രൈവറോടു യാത്ര പറഞ്ഞില്ലെന്നു മനസിലാക്കിയ അദ്ദേഹം, പെട്ടെന്നു തന്നെ കാറിന് അരികിലേക്ക് തിരികെ നടന്നു. ഡ്രൈവർക്കു ഹസ്തദാനം നൽകുകയും കുറച്ചുസമയം സംസാരിക്കുകയും ചെയ്തശേഷമാണ് അദ്ദേഹം മടങ്ങിയത്.
Fashion ⏭️


