NEWS

കെട്ടിടം ക്രമവൽക്കരിക്കാൻ വ്യാജരേഖ: നികുതി അടയ്ക്കാൻ എത്തിയത് വ്യാജ രസീതുമായി; പ്രതി കുടുങ്ങി


തിരുവനന്തപുരം ∙ കോർപറേഷൻ നേമം സോണൽ ഓഫിസിൽ കെട്ടിട സർട്ടിഫിക്കറ്റും റഗുലറൈസേഷൻ രസീതും വ്യാജമായി നിർമിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. അപേക്ഷകൻ നൽകിയ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യാജ രേഖ തയാറാക്കിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കോർപറേഷനിൽ ഇടനിലക്കാരുടെ ഇടപെടൽ ഇല്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയ സംഭവം പുറത്തായത്.കെട്ടിടം ക്രമവൽക്കരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉടമയിൽനിന്ന് പണം വാങ്ങിയത് കസ്റ്റഡിയിൽ ഉള്ളയാളാണെന്നാണ് വിവരം. ഇതു ബോധ്യപ്പെടുത്താൻ വേണ്ടിയാണ് രേഖകൾ വ്യാജമായി തയാറാക്കിയത്. കെട്ടിട നികുതി അടയ്ക്കാമെന്ന് വാഗ്ദാനം നൽകി വലിയവിള സ്വദേശിയായ അപേക്ഷകയിൽനിന്ന് പതിനായിരം രൂപ തട്ടിച്ചയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കെട്ടിട നമ്പർ 2024ൽ നൽകിയത് തിരുവനന്തപുരം ∙ നേമം സോണൽ ഓഫിസിൽ സമർപ്പിച്ച വ്യാജ കെട്ടിട സർട്ടിഫിക്കറ്റിലും റഗുലറൈസേഷൻ രസീതിലും ഉപയോഗിച്ചിരിക്കുന്ന കെട്ടിട നമ്പർ 2024ൽ നൽകിയതാണെന്ന് റവന്യു ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ട്. പൊന്നുമംഗലം വാർഡിൽ ഉൾപ്പെടുന്ന പഴയ കാരയ്ക്കാമണ്ഡപത്ത് കെട്ടിടം നിർമിച്ചതിൽ ചട്ടലംഘനമുണ്ടെന്നും സ്ഥിരീകരിച്ചു. ആവശ്യത്തിന് സെറ്റ് ബാക്ക് വിട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു ക്രമവൽക്കരിക്കാനാണ് ഉടമ ഇടനിലക്കാരനെ സമീപിച്ചതെന്നാണ് വിവരം.


Fashion ⏭️

Back to top button