NEWS
സംശയ രോഗം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുവിളിക്കാനെത്തി; ഭാര്യയെയും പിതാവിനെയും വെട്ടിക്കൊന്ന് യുവാവ്

കർണാടക∙ ബെല്ലാരിയിലെൽ ഗുഗ്ഗാരഹട്ടിയിൽ സംശയ രോഗിയായ ഭർത്താവ് ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടിക്കൊലപ്പെടുത്തി. നാഗലക്ഷ്മി (24), അച്ഛൻ ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ തേജ, പിതാവ് ഗുരുശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗലക്ഷ്മിയും തേജയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇത് രൂക്ഷമായതോടെ നാഗലക്ഷ്മി സ്വന്തം വീട്ടിലേക്കു വന്നു. ഇവിടേക്ക് ഒത്തുതീർപ്പിനായി എത്തിയതായിരുന്നു തേജയും പിതാവ് ഗുരുശങ്കറും. ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നതിനിടെ പ്രകോപിതനായ തേജ, കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. തേജയ്ക്ക് ഭാര്യയെ സംശയം ഉണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
Source link


