NEWS
ബൈക്കിൽ കാറിടിച്ച് അപകടം, ഗുരുതര പരിക്കോടെ 18കാരൻ റോഡിൽ കിടന്നത് ആരമണിക്കൂറോളം, പിന്നാലെ മരണം

കോഴിക്കോട്: ദേശീയപാതയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് 18കാരൻ റോഡിൽ ചോരവാർന്ന് കിടന്നത് 25 മിനുട്ടോളം. ഒടുവിൽ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. കോഴിക്കോടാണ് സംഭവം. ചേമഞ്ചേരികാപ്പാട് റെയ്ഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്.


