NEWS
“ആൺകുട്ടികള്‍ ജനിച്ചാൽ അത് കഠിനാധ്വാനം, പെൺകുട്ടി ജനിച്ചാൽ പഴി കേന്ദ്രത്തിന്”; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

അമൃത്സർ∙ പഞ്ചാബ് വിദാൻ സഭയിൽ ലൈംഗിക പരാമർശം നടത്തി വിവാദത്തിലായി ബിജെപി എംഎൽഎ അശ്വനി ശർമ. “ആൺകുട്ടികള്‍ ജനിച്ചാൽ അത് നിങ്ങളുടെ കഠിനാധ്വാനവും പെൺകുട്ടി ജനിച്ചാൽ കേന്ദ്രത്തെ പഴിച്ചാരും” എന്നായിരുന്നു എംഎൽഎയുടെ പരാമർശം. ക്ഷമാപണത്തോടെയാണ് താൻ ഇത് പറയുന്നത് എന്ന വാക്കുകളോടെ, നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കലിനിടെയായിരുന്നു പരാമർശം. പഞ്ചാബിനുള്ള കേന്ദ്ര ഫണ്ട് നിർത്തിവച്ചെന്ന മന്ത്രി ബരീന്ദർ ഗോയലിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അശ്വനി ശര്‍മ. സംസ്ഥാനത്തെ അനധികൃത ഖനനത്തിന്റെ അവസ്ഥ എന്താണ്? സർക്കാരിന്റെ പദ്ധതിയുടെ ഗതി എന്താണ്? അനധികൃത ഖനനത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഭീഷണിപ്പെടുത്തി വായടപ്പിക്കുകയാണ്”- അശ്വനി ശർമ വിദാൻ സഭയിൽ പറഞ്ഞു. കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് സംഭവവികാസങ്ങൾ.
Fashion ⏭️


