NEWS
ബെംഗളൂരുവിൽ പതിമൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി അയൽക്കാരൻ; മൃതദേഹം കാറിന്റെ ഡിക്കിയിൽ

ബെംഗളൂരു ∙ കർണാടകയിലെ ബെംഗളൂരു യെലഹങ്കയിൽ പതിമൂന്ന് വയസ്സുകാരനെ അയൽക്കാരൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. വിനായക നഗർ സ്വദേശിയായ പ്രജ്വൽ എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ ഭാസ്‌കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഓടിച്ച കാർ ബുധനാഴ്ച രാത്രി തുടർച്ചയായി അപകടങ്ങളിൽപ്പെട്ടതോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഗണേശ വിഗ്രഹ ഘോഷയാത്ര ചടങ്ങുകൾക്കായി പടക്കം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് രണ്ട് ദിവസം മുൻപ് ഭാസ്‌കർ പ്രജ്വലിനെ തന്റെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പരിചയക്കാരനായതിനാൽ കുട്ടിക്ക് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും വൻ തുക മോചനദ്രവ്യം ആവശ്യപ്പെടാൻ വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറയുന്നു. കാറിനുള്ളിൽ വച്ച് പ്രജ്വലിന്റെ വിഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത പ്രതി, പണം ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പിന്നീട് കുട്ടിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Fashion ⏭️


