NEWS
മൃഗശാല നഗരത്തിൽനിന്ന് നെയ്യാറിലേക്ക് മാറ്റും, അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ല: കെ.മുരളീധരൻ

തിരുവനന്തപുരം∙ നഗരത്തില്‍നിന്നു മൃഗശാല നെയ്യാറിലേക്കു മാറ്റുമെന്ന് ഉറപ്പിച്ച് മന്ത്രി കെ.മുരളീധരന്. എല്ലാവരും കൂടി ആലോചിച്ചാണ് മൃഗശാല മാറ്റാന്‍ തീരുമാനിച്ചതെന്നും പരാതികള്‍ക്ക് ഇടയില്ലാതെ അതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വലിയതോതിലുള്ള ശബ്ദവും മലിനീകരണവുമാണ് മൃഗങ്ങള്‍ക്കു നഗരത്തില്‍ നേരിടേണ്ടി വരുന്നത്. മൃഗശാല മാറ്റാന്‍ നെയ്യാര്‍ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇക്കാര്യത്തില്‍ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും മുരളീധരന് പറഞ്ഞു. ‘‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൃശൂരില്‍നിന്നു മൃഗശാല പുത്തൂരിലേക്കു മാറ്റിയപ്പോള്‍ കച്ചവടമാണെന്ന് ആരും പറഞ്ഞില്ലല്ലോ? എല്ലാത്തിനെയും എതിര്‍ക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഒരു കൂട്ടർ ചെയ്യുമ്പോള്‍ തെറ്റ്, ഒരു കൂട്ടര് ചെയ്യുമ്പോള്‍ ശരിയെന്ന നിലപാട് ശരിയല്ല’’ – മുരളീധരന് പറഞ്ഞു.
Fashion ⏭️


