NEWS
താളിയോലകളിലൊളിഞ്ഞിരിക്കുന്ന അമൂല്യരേഖകൾ; കാലപ്പഴക്കം മായ്ക്കാതിരിക്കാൻ റോബട്ടിക്സ് എഐ വിപ്ലവം! വിസ്മയമായി കാത്ലിനും നാവികയും

ചന്ദ്രയാൻ വിജയത്തിന്റെ ഓർമ്മകളുമായി നമ്മൾ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ പ്രാചീന ഗണിത,ജ്യോതിശാസ്ത്ര പൈതൃകത്തെ പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയോടെ ചേർത്തുപിടിക്കുകയാണ് മലയാളി പെൺകുട്ടികൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബട്ടിക് മെഷീനൊരുക്കി വേൾഡ് റോബട്ട് ഒളിംപ്യാഡിൽ വിസ്മയമായിരിക്കുകയാണ് കാത്ലിനും നാവികയും നയിക്കുന്ന ‘ടീം സിനർജി’.സംഗമഗ്രാമ മാധവനും ആര്യഭടനും ബ്രഹ്മഗുപ്തനും നീലകണ്ഠ സോമയാജിയുമടങ്ങുന്ന ഭാരതീയ ധിഷണാശാലികൾ മാനവരാശിക്ക് സമ്മാനിച്ച ഗണിത-ജ്യോതിശാസ്ത്ര വിപ്ലവങ്ങൾ നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്നത് അതിലോലമായ താളിയോലകളിലാണ്. എന്നാൽ കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും ഈ അമൂല്യ രേഖകളെ കാർന്നുതിന്നുമ്പോൾ, നമ്മുടെ പൈതൃകമാണ് നഷ്ടപ്പെടുന്നത്. സ്വന്തം നാട്ടിൽ തന്നെയുള്ള, നഷ്ടപ്പെട്ടുപോയേക്കാമായിരുന്ന അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ ഇത്തരം പ്രാചീന ഡാറ്റകളും അറിവുകളും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇവർ ഈ പ്രോജക്റ്റിലേക്ക് എത്തിയത്.എന്താണ് ‘സ്മൃതി’? പ്രവർത്തനരീതി ഇങ്ങനെ
Fashion ⏭️


