NEWS
വിമാനം പറത്തിയത് കഞ്ചാവിന്റെ ലഹരിയിൽ? പൈലറ്റിന്റെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്

ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലത്തിലും തെളിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചതായി വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. പൈലറ്റ് ഉപയോഗിച്ച ലഹരി വസ്തു കഞ്ചാവാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.ഈ മാസം 4 ന് തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ 320 വിമാനം ഒഡിഷയ്ക്കു സമീപമാണ് പൊടുന്നനെ വിമാനം 300 അടി താഴ്ചയിലേക്കു പതിച്ചത്. 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
Fashion ⏭️


