NEWS

കശുവണ്ടി വികസന കോർപറേഷൻ അഴിമതി; നിയമോപദേശം നൽകിയ എ.ജി ഉത്തരവ് മടക്കി


കൊച്ചി ∙ കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ നിർണായക ഇടപെടലുമായി അഡ്വക്കറ്റ് ജനറൽ. ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് സർക്കാരിന് നിയമോപദേശം നൽകിയ എ.ജി ഉത്തരവ് മടക്കി. ഹൈക്കോടതി നിർദേശപ്രകാരമുള്ള നിയമാനുസൃത ഉത്തരവ് ഇറക്കണമെന്നാണ് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതി വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് ഇടപെടൽ. വിവാദ ഉത്തരവ് ആര് തയാറാക്കി എന്നതിൽ അന്വേഷണം വേണമെന്നും എ.ജി ആവശ്യപ്പെട്ടു. അനുമതി ഉത്തരവ് ഹാജരാക്കാൻ സർക്കാർ സാവകാശം തേടിയിരുന്നു. 


Source link

Back to top button