NEWS
‘ജനനേന്ദ്രിയം തകർത്തു; ക്രൂരമായി മർദിച്ചു’: ശാസ്താംകോട്ട പൊലീസിനെതിരെ യുവാവിന്റെ പരാതി

കൊല്ലം/പത്തനംതിട്ട∙ പത്തനംതിട്ട അടൂരില്‍ ഇരുപത്തിമൂന്നുകാരനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂര്‍ സ്വദേശിയുടെ പരാതി. മര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ന്നെന്നു യുവാവ് പറയുന്നു. യുവാവിനു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.മേയ് 29 നാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ കേസില്‍ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാര്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം മര്‍ദിച്ചുവെന്നാണു പരാതി. പൊലീസുകാര്‍ മുട്ടുവച്ച് ഇടിക്കുകയും പുറത്തു ശക്തമായി അടിക്കുകയും ചെയ്‌തെന്നു യുവാവ് പറഞ്ഞു. കൈകള്‍ പിടിച്ചുവച്ചശേഷം ജനനേന്ദ്രിയത്തില്‍ പിടിച്ച് ഞെരിക്കുകയും അതിക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. അടൂര്‍ ടോള്‍ വരെ നീണ്ട മര്‍ദനത്തിനിടെ തന്നെയും അമ്മയെയും അശ്ലീലമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും യുവാവ് ആരോപിച്ചു.
Fashion ⏭️


