‘പിഎം ശ്രീയിൽ നിന്ന് പിൻമാറാനാകില്ല, കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം’; അടൂർ പ്രകാശ്

അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ സംസാരിച്ചപ്പോൾ
തിരുവനന്തപുരം: പിഎം ശ്രീയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നും യുഡിഎഫ്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പദ്ധതിക്ക് കീഴിൽ വരുന്നതെന്ന് സർക്കാർ തീരുമാനിക്കും. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാദ്ധ്യതയും ഉത്തരവാദിത്തവുമാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുൻ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പെട്ടെന്ന് പിന്നോട്ട് പോകുന്നത് സാദ്ധ്യമല്ലെന്നും മുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഫണ്ട് കൃത്യമായി വിനിയോഗിക്കാൻ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുമാനമെന്നും അടൂർ പ്രകാശ് പറഞ്ഞു.
മദ്യനയം രൂപപ്പെടുത്താൻ യുഡിഎഫ് ഉപസമിതിയെ നിയോഗിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം സർക്കാരിനെ അറിയിക്കും. ഇതനുസരിച്ചുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചർച്ച നടത്തി പൂർത്തീകരണം ഉണ്ടാകും. എൽഡിഎഫ് ഭരിക്കുന്ന ബോർഡുകളിലും കോർപ്പറേഷനുകളിലും വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങൾ അവർ സ്വയം രാജിവയ്‌ക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
English Summary
The UDF said the Kerala government should continue with the PM SHRI scheme, stating it cannot withdraw from the agreement signed earlier. UDF Convener Adoor Prakash said securing eligible central funds is the government’s responsibility. He also announced that a UDF subcommittee will draft a liquor policy and urged LDF appointees in boards and corporations to resign.
RELATED TOPICS: ADOOR PRAKASH PRESS MEET, UDF GOVERNMENT, PM SHRI, KERALA GOVT PM SHRI
Read News ⏭️


