NEWS

വിഎസിന്റെ അനുസ്‌മരണക്കുറിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; വാരാന്തപ്പതിപ്പില്ലാതെ ദേശാഭിമാനി

വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ അനുസ്‌മരണക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ചശേഷം വിതരണം ചെയ്യാതെ ദേശാഭിമാനി. ഞായറാഴ്‌ചകളിൽ പതിവുള്ള വാരാന്തപ്പതിപ്പ് ഒഴിവാക്കിയാണ് ഇന്ന് പാർട്ടിപത്രം ഇറങ്ങിയത്.

വിഎസിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മുൻ സെക്രട്ടറിയും ജീവചരിത്രകാരനുമായ കെവി സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പ് വാരാന്ത്യപ്പതിപ്പിൽ ഉൾപ്പെടുത്തി അച്ചടി നടത്തിയിരുന്നു. എന്നാൽ, അവസാനനിമിഷം ഈ വാരാന്തപ്പതിപ്പിന്റെ വിതരണം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. സാങ്കേതികപ്പിഴവ്മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നാണ് പത്രത്തിൽ നൽകിയ അറിയിപ്പ്.

English Summary

Deshabhimani printed a weekend supplement containing a memorial article on former Kerala Chief Minister and CPI(M) leader V. S. Achuthanandan, written by his former secretary and biographer K. V. Sudhakaran. However, the supplement was withheld from distribution at the last moment. The newspaper cited a technical error for skipping the regular Sunday edition.
RELATED TOPICS: VS ACHUTHANANDAN, NEWSPAPER, CPM OFFICIAL NEWS PAPER, CONTROVERSY

Read News ⏭️

Back to top button