NEWS
നവജാതശിശുക്കൾക്കും ആധാർ വേണോ? കുട്ടികൾക്ക് എന്തൊക്കെ ഗുണങ്ങൾ? അറിയാം വിശദമായി

തിരുവനന്തപുരം ∙ എത്ര വയസ്സുള്ള കുട്ടികള്‍ക്കാണ് ആധാര്‍ എടുക്കാന്‍ കഴിയുക? എന്തൊക്കെ രേഖകളാണു നല്‍കേണ്ടത്? ആധാര്‍ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് മാതാപിതാക്കള്‍ക്കുള്ളത്. ചെറുപ്പത്തില്‍ എടുക്കുന്ന ആധാര്‍ കാര്‍ഡ് പിന്നീട് നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്. സമയബന്ധിതമായി പുതുക്കിയാൽ നീറ്റ്, ജെഇഇ തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കു റജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാർഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും. സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന ഐടി മിഷനാണ് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍∙ വേണ്ടത് ഏതു രേഖ?
Source link


