NEWS
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകി, സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും എത്തിയില്ല; 53കാരൻ വീട്ടിൽ മരിച്ച നിലയിൽ

മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ (53) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴോടെയാണ് സന്തോഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്കു സമീപത്തുനിന്ന് മുളക്കഷ്ണവും കണ്ടെത്തി.ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണ് താമസം. സമീപവാസികളുമായി കാര്യമായ ബന്ധമില്ലാതെ സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സന്തോഷിനെതിരെ മുഹമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. മോശമായി നോക്കിയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് ഹാജരായിരുന്നില്ല. ഇന്ന് രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Fashion ⏭️


