NEWS

എഐ ക്യാമറ ചതിച്ചാശാനേ…; സ്കൂട്ടറിന്റെ വില 15000; 49 തവണ മോട്ടർ വാഹന വകുപ്പിന്റെ പിഴ, കുടുങ്ങി യുവാവ്


കാക്കനാട് (എറണാകുളം)∙ ‘സ്കൂട്ടർ വിറ്റാൽ കിട്ടുന്നതിന്റെ ഇരട്ടിത്തുക പിഴ അടയ്ക്കണമല്ലോ സാർ…?’ 49 തവണ മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറയിൽ കുടുങ്ങിയ അങ്കമാലി സ്വദേശിയുടേതാണു പരിദേവനം. ഹെൽമറ്റ് വയ്ക്കാത്തതിനാണ് 44 തവണയും കുടുങ്ങിയത്. ഓരോതവണയും 500 രൂപ വീതം പിഴ. അതിന് മാത്രം 22,000 രൂപ വരും. ശേഷിക്കുന്നത് 3 പേർ ഒരുമിച്ചു ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തെന്ന കുറ്റമാണ്. ഇതിന് ഓരോ യാത്രക്കാരന്റെയും തലയെണ്ണി 500 രൂപ വീതം ഓരോ തവണയും കണക്കാക്കി അടയ്ക്കണം. 3 പേരെ കയറ്റിയതിന് 1,000 രൂപ വീതം വേറെയും അടയ്ക്കണം. സ്കൂട്ടർ ഭാര്യയുടെ പേരിലുള്ളതാണ്. ഭാര്യ വിദേശത്തായതിനാൽ ഫോണിലെ സന്ദേശം ശ്രദ്ധിക്കാതിരുന്നതിനാലാണു പിഴ പെരുകിയത് അറിയാതെ പോയതത്രെ. 


Fashion ⏭️

Back to top button