NEWS

കാമുകനൊപ്പം ഹോട്ടലിൽ മുറിയെടുത്തു; സുഹൃത്തിനെ വിളിച്ച ശേഷം 26 കാരി ആത്മഹത്യ ചെയ്തു


ഹൈദരാബാദ് ∙ ഹോട്ടലിൽ കാമുകനൊപ്പം മുറിയെടുത്ത 26 കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ലാങർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെയുള്ള ഒരു ഹോട്ടലിൽ ആൺ സുഹൃത്തുമായി എത്തി മുറിയെടുത്ത ക്ലബ് നർത്തകിയായി ജോലി ചെയ്യുന്ന യുവതിയാണ് മറ്റൊരു സുഹൃത്തിനെ വിഡിയോ കോൾ ചെയ്ത ശേഷം ആത്മഹത്യ ചെയ്തത്.പൊലീസ് നൽകുന്ന വിവരം അനുസരിച്ച് വിവാഹിതയായ യുവതി പബ്ബിൽ വച്ചാണ് ആറുമാസം മുൻപ് യുവാവിനെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഒരുമിച്ചെത്തി ഹോട്ടലിൽ മുറിയെടുത്തത്. കുറച്ചു സമയം മുറിയിൽ ചെലവിട്ട ശേഷം യുവാവ് മടങ്ങി. മുറിയിലെത്തിയ ശേഷം ഇരുവരും ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണവും വാങ്ങിയിരുന്നു. തുടർന്ന് പുലർച്ചെ സ്ത്രീ മറ്റൊരു സുഹൃത്തിനെ വിഡിയോ കോൾ ചെയ്ത് സംസാരിച്ചു. ഇതിനു ശേഷം യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.


Source link

Back to top button