NEWS
ഏതു ഭാഷയിലും നമ്മുടെ സംസ്ഥാനം ‘കേരളം’; ഭരണഘടനാപരമായി ഭേദഗതി ഏകകണ്ഠമായി പാസ്സാക്കി നിയമസഭ

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നു ഭരണഘടനാപരമായി ഭേദഗതി ചെയ്യുന്ന ബില്ലിന്റെ കരട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. നിയമസഭയുടെ അഭിപ്രായം ആരായുന്നതിനായി രാഷ്ട്രപതി അയച്ച കരടു ബില്ലിലെ വ്യവസ്ഥകളാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ അവതരിപ്പിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത്തരമൊരു റഫറൻസ് ആദ്യമാണെന്ന് സ്പീക്കർ പറഞ്ഞു.മലയാളത്തിൽ കേരളം എന്ന് ഉപയോഗിക്കുമ്പോഴും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ഇംഗ്ലിഷിൽ ‘കേരള’ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു മാറ്റി എല്ലാ ഭാഷകളിലും ഔദ്യോഗികമായി കേരളം എന്നാക്കണമെന്നതു ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഈ വിഷയത്തിൽ മുൻപു നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചിരുന്നു. തുടർന്ന് പേരുമാറ്റത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു.
Source link


