NEWS

ലൊസാഞ്ചലസ് കാർ അപകടം: നടപ്പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം

കലിഫോർണിയയിലെ ലൊസാഞ്ചലസിൽ നോർത്ത് ഹോളിവുഡ് മെട്രോ സ്റ്റേഷന് സമീപമുള്ള നോർത്ത് ലാംകർഷിം ബൊളിവാർഡിൽ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ ദാരുണമായ അപകടം സംഭവിച്ചു. തിരക്ക് ഏറിയ സമയത്ത് നിയന്ത്രണം വിട്ടുവന്ന ഒരു വെളുത്ത എസ്‌യുവി കാർ പാതയോരത്തെ നടപ്പാതയിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു.

മെട്രോ സ്റ്റേഷന് സമീപം വഴിയോര കച്ചവടത്തിലേർപ്പെട്ടിരുന്നവരിലേക്കും അടുത്തുണ്ടായിരുന്ന കാൽനടയാത്രക്കാരുടെ ഇടയിലേക്കുമാണ് വാഹനം പാഞ്ഞുകയറിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്ന് പേരെ ലൊസാഞ്ചലസ് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കും പരുക്കേറ്റതിനെത്തുടർന്ന് ചികിത്സ നൽകി വരികയാണ്.

Fashion ⏭️

Back to top button