LIFESTYLE

50 അടി ഉയരമുള്ള പന മരത്തിൽ പടികൾ നിർമ്മിച്ചു; കർഷകന്റെ ഐഡിയ വൈറൽ


പനമരത്തിലെ പടികൾ

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വളർത്തുന്ന മരമാണ് പന. അതിൽ നിന്ന് നല്ല ആദായവും അവർ സമ്പാദിക്കുന്നുണ്ട്. ഇപ്പോഴിതാ പനമരത്തിൽ ഒരു പുതിയ കണ്ടുപിടിത്തം നടത്തിയ ഒരു കർഷകന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൂത്തൂക്കുടി ജില്ലയിലെ സലെെപുത്തൂർ ഗ്രാമത്തിൽ നിന്നുള്ള ദിനകർ എന്ന കർഷകനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

തന്റെ ജോലി സുരക്ഷിതവും എളുപ്പമാകാൻ പന മരത്തിൽ ഇദ്ദേഹം സർപ്പിളാകൃതിയിലുള്ള ഇരുമ്പ് പടിക്കൽ നിർമ്മിച്ചു. പരമ്പരാഗതമായി പനമരങ്ങൾ വളർത്തിയാണ് ഇവർ ജീവിതമാർഗം കണ്ടെത്തുന്നത്. ദിനകറിന്റെ പിതാവ് പ്രായമായതോടെ പനയിൽ കയറുന്നത് നിർത്തേണ്ടിവന്നു.

താനും വയസായാൽ വരുമാനം നിലയ്ക്കുമെന്ന് തോന്നിയതിന് പിന്നാലെയാണ് ഇത്തരമൊരു ആശയം ദിനകറിന് വന്നത്. തുടർന്നാണ് 55 അടി ഉയരമുള്ള പനമരത്തിന് ചുറ്റും പടികൾ നിർമ്മിച്ചത്. ഏകദേശം 60,000 രൂപ നിക്ഷേപിച്ചാണ് പടികൾ നിർമ്മിച്ചത്. വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കും അടക്കം മരത്തിൽ കയറാൻ കഴിയുന്ന തരത്തിലാണ് പടികൾ നിർമ്മിച്ചിരിക്കുന്നത്.

ഒപ്പം പനയിൽ കയറുമ്പോൾ വീഴാനുള്ള സാദ്ധ്യതയും ഇതിൽ കുറവാണെന്ന് കർഷകൻ പറയുന്നു. പടികൾ നിർമ്മിക്കാൻ 60,000 രൂപ വലിയ ചെലവായി തോന്നാമെങ്കിലു പദനീർ വിറ്റ് ആദ്യവർഷത്തിനുള്ളിൽ നിക്ഷേപം തിരിച്ചുപിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് കർഷകൻ പറയുന്നു. ആരോഗ്യമുള്ള ഒരു പനമരം വർഷങ്ങളോളം വിളവ് നൽകുന്നു. 15 വർഷത്തേക്ക് ഈ പടിക്കെട്ട് വരുമാനം ലഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED TOPICS: PALM TREE STAIRS, TAMIL NADU FARMER, PALM SAP HARVESTING, PANA MARAM STEPS, VIRAL FARMER INNOVATION


Source link

Back to top button