NEWS

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം; കണ്ടാലറിയാവുന്ന ഒരാൾക്കെതിരെ കേസെടുത്ത് പൊലീസ്


മൂവാറ്റുപുഴ∙ മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. പൈങ്ങോട്ടൂരിലുള്ള വീടിന്റെ ഇലക്ട്രിക് മെയിൻ ബോർഡിലേക്ക് കണക്‌ട് ചെയ്‌ത്‌ സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഞായറാഴ്‌ച വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നിർമാണ മേൽനോട്ടം വഹിക്കുന്ന കോതമംഗലം കുരൂർ സ്വദേശി ഫ്രെഡി എൽദോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തത്. കണ്ടാലറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് എഫ്ഐആറിലുള്ളത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Fashion ⏭️

Back to top button