LIFESTYLE

പ്രായം 11 മാസം; പിച്ചവയ്‌ക്കും മുൻപേ കുളത്തിൽ നീന്തിത്തുടിച്ച് ലുആൻ


കുളത്തിൽ നീന്തൽ പരിശീലനം നടത്തുന്ന ലുആൻ

കണ്ണൂർ: പതിനൊന്ന് മാസമേ പ്രായമുള്ളൂ കുഞ്ഞു ലുആന്. പിച്ചവച്ചു തുടങ്ങിയിട്ടില്ല. പക്ഷേ, കുളത്തിൽ നീന്തൽ പരിശീലനത്തിലാണിപ്പോൾ. കുഞ്ഞു മകനെ വെള്ളത്തിലിറക്കിയതിനെ അടുത്ത ബന്ധുക്കൾപോലും എതിർത്തു. മകനെ വളരെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണമെന്ന തീരുമാനത്തിൽ ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക​യി​ലെ റി​ദ്‌​വാ​നി​ൽ അ​ദീ​പും ല​ക്ഷ്മി​ശ്രീയും ​ഉറച്ചുനിന്നു. ചെറുപ്പത്തിലേ നീന്തൽ പരിശീലിക്കുന്നത് വെള്ളത്തോടുള്ള പേടി ഇല്ലാതാക്കി ആത്മവിശ്വാസം വളർത്തുമെന്നാണ് ഇരുവരുടെയും അഭിപ്രായം.

സ്വി​മ്മിം​ഗ് വേ​വ്സ് അക്വാട്ടിക് ക്ലബിന്റെ കീഴിൽ തയ്യിൽ കുളത്തിലാണ് പ​രി​ശീ​ലനം. ഒരാഴ്ചമുൻപാണ് പരിശീലനം തുടങ്ങിയത്. ജയ്ദീപ്, സുധീഷ് എന്നിവരാണ് പരിശീലകർ. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമാണ് പരിശീലനം. മഴയത്തോ കൂടുതൽ ആളുകളുള്ള സമയത്തോ കുഞ്ഞിനെ കുളത്തിലിറക്കാറില്ല. ക​ഴു​ത്തി​ൽ എ​യ​ർ​ബാ​ഗ് ഘ​ടി​പ്പി​ച്ചാണ് വെ​ള്ള​ത്തി​ലി​റ​ക്കുന്നത്. പരിശീലന സമയത്ത് ക​ര​ച്ചി​ലോ നിർബന്ധമോ ഇല്ല.

അമ്മ നീ​ന്ത​ൽ പഠിച്ചത് ര​ണ്ടു വ​ർ​ഷം മുമ്പ്

ലുആന്റെ അമ്മ ല​ക്ഷ്മി​ശ്രീ ര​ണ്ടു വ​ർ​ഷം മു​ൻപമാണ് നീ​ന്ത​ൽ പഠിച്ചത്. ലക്ഷ്മിശ്രീക്കൊപ്പം അമ്മ ശ്രീജയും (60) നീന്തൽ പഠിച്ചു. ലു ആനെ പ്ര​സ​വിക്കുന്നതിന്റെ മൂ​ന്നു ദി​വ​സം മു​ൻപ് ​വ​രെ നീ​ന്തി​യി​രു​ന്നു​വെ​ന്ന് നൃത്താദ്ധ്യാപികയായ ല​ക്ഷ്മി​ശ്രീ പറഞ്ഞു. അ​ദീ​പിന് ഡിജിറ്രൽ മാർക്കറ്റിംഗ് കമ്പനിയിലാണ് ജോലി.

RELATED TOPICS: SWIMMING EXPERT, SWIMMIN TRAINING, 11 MONTH KID TRAINED SWIMMING, HUMAN INTEREST


News ⏭️

Back to top button