LIFESTYLE
തലസ്ഥാനനഗരത്തിൽ തലയെടുപ്പോടെ ഫേവറിറ്റ് ഹോംസിന്റെ ‘ദി റസിഡൻസ്’

ഒരു വീടെന്നത് നാലു ചുവരുകളും മേൽക്കൂരയുമുള്ള വെറുമൊരു നിർമിതി മാത്രമല്ല. അത് ഒരുപാടുപേർക്ക് തങ്ങളുടെ അഭയവും ആത്മവിശ്വാസവും മേൽവിലാസവുമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമകൾ രൂപം കൊള്ളുന്ന ഒരിടം.തലസ്ഥാനനഗരിയിൽ ആ സ്വപ്നത്തിന് പുതിയൊരു മുഖം നൽകിയിരിക്കുകയാണ് കേരളത്തിന്റെ വിശ്വസ്ത ബിൽഡറായ CRISIL DA2 അംഗീകാരമുള്ള ഫേവറിറ്റ് ഹോംസ്. ഫേവറിറ്റ് ഹോംസിന്റെ ഏറ്റവും പുതിയ ലക്ഷ്വറി ഭവന പദ്ധതി ‘ദി റസിഡൻസ്’ തിരുവനന്തപുരം വെൺപാലവട്ടത്താണ് ഒരുങ്ങുന്നത്.രണ്ടര പതിറ്റാണ്ടിലധികമായി വിശ്വസ്തതയുടെ പര്യായമായി തുടരുന്ന ഫേവറിറ്റ് ഹോംസ്, രണ്ട്, മൂന്ന് ബി എച്ച് കെ ഭവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ദി റസിഡൻസ് ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തിക്കുന്നത്.അത്യാകർഷകമായി ഒരുക്കിയ 169 ആഡംബര ഭവനങ്ങൾ ഉൾപ്പെടുന്ന പദ്ധതിയാണിത്. ഇവയെ വെറും വീടുകൾ എന്നല്ല സ്റ്റൈൽ സ്റ്റേറ്റ്മെന്റ് എന്നുതന്നെ വിശേഷിപ്പിക്കാം.സ്വകാര്യതയും വിശാലതയും സൗകര്യങ്ങളും ഒരേപോലെ അനുഭവവേദ്യമാകുന്ന ഇടങ്ങൾ. തിരക്കുകൾക്കിടയിൽ നഗരത്തിൽ നിന്നും അകലെയല്ലാതെ തന്നെ സ്വന്തമായി ശാന്തമായൊരു ലോകം ഒരുക്കിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനായി ദി റസിഡൻസ് മാറുന്നുണ്ട്.ആധുനിക ജീവിതശൈലിക്ക് വീടുകളുടെ ലൊക്കേഷൻ ഏറ്റവും പ്രധാനമാണ്. തിരുവനന്തപുരം നഗരത്തിലെ സുപ്രധാന ആരോഗ്യ- ഗതാഗത – വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം തൊട്ടടുത്തുതന്നെയുണ്ട് എന്നതാണ് ദി റസിഡൻസിന്റെ എടുത്തു പറയേണ്ട സവിശേഷത.
Cinema ⏭️


