LIFESTYLE

25 വയസ്സ്, 250 കോടിയുടെ ആസ്തി! ഇത് നോർവേ താരം എർലിങ് ഹാളണ്ടിന്റെ സാമ്രാജ്യം; ആരാധകരെ ത്രില്ലടിപ്പിച്ച് ഒടുവിൽ പടിയിറക്കം


2026 ഫിഫ ലോകകപ്പ് വേദിയിൽ എർലിങ് ഹാളണ്ട് എന്ന പേര് വീണ്ടും ചരിത്രം കുറിക്കുകയാണ്. ഏഴ് ഗോളുകളുമായി നോർവേയെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിച്ച ഹാളണ്ട്, ലയണൽ മെസ്സിക്കും ഹാരി കെയ്‌നുമൊപ്പം ലോകമെമ്പാടും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സൂപ്പർതാരമായി മാറിക്കഴിഞ്ഞു. എന്നാൽ, മൈതാനത്തിന് പുറത്തും ഈ 25-കാരൻ കൃത്യമായ ചില കണക്കുകൂട്ടലുകൾ നടത്തിയിട്ടുണ്ട്. തന്റെ 26-ാം ജന്മദിനത്തിന് മുൻപ്, മൂന്ന് രാജ്യങ്ങളിലായി 30 മില്യൻ ഡോളറിലധികം (ഏകദേശം 250 കോടിയിലധികം രൂപ) മൂല്യമുള്ള ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യം ഈ നോർവീജിയൻ താരം കെട്ടിപ്പടുത്തിട്ടുണ്ട്.∙മാലഗയിലെ നിക്ഷേപം: പ്രശസ്തിക്ക് മുൻപേ…പ്രിമിയർ ലീഗ് റെക്കോർഡുകളോ ചാംപ്യൻസ് ലീഗ് ട്രോഫികളോ ലോകകപ്പിലെ പ്രധാന ചർച്ചയോ ആകുന്നതിന് മുൻപ് തന്നെ ഹാളണ്ട് സ്പെയിനിൽ തന്റെ ആദ്യ നികേഷപം നടത്തിയിരുന്നു. ആർക്കിടെക്ചറൽ ഡൈജസ്റ്റിന്റെയും നൊഗോമാനിയയുടെയും റിപ്പോർട്ടുകൾ പ്രകാരം, 21 വയസ്സ് തികയുന്നതിന് മുൻപ് തന്നെ താരം സ്പെയിനിലെ മാലഗയിൽ ഒരു പ്രോപ്പർട്ടി സ്വന്തമാക്കി. 2021 ഡിസംബറിൽ അദ്ദേഹത്തിന്റെ ഏജന്റായിരുന്ന അന്തരിച്ച മിനോ റയോള ഈ നിക്ഷേപം സ്ഥിരീകരിച്ചിരുന്നു.∙ ഗോൾഡൻ മൈലിലെ രാജകീയ വില്ല2022 വസന്തകാലത്തോടെ ഹാളണ്ട് സ്പെയിനിൽ തന്റെ സാന്നിധ്യം ശക്തമാക്കി. ദി സൺ, ആർക്കിടെക്ചറൽ ഡൈജസ്റ്റ് എന്നിവയുടെ റിപ്പോർട്ട് പ്രകാരം മാർബെല്ലയിലെ പ്രശസ്തമായ ‘ഗോൾഡൻ മൈലിൽ’ ഏകദേശം 7.1 മില്യൻ ഡോളർ ചെലവഴിച്ച് അദ്ദേഹം ഒരു ആഡംബര വില്ല വാങ്ങിയിരുന്നു.22,507 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ പ്രോപ്പർട്ടി കനത്ത സുരക്ഷയും സ്വകാര്യതയും ആഗ്രഹിക്കുന്ന ഒരാൾക്ക് വേണ്ടി നിർമിച്ചതാണ്. വലിയ നീന്തൽക്കുളം, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവയ്ക്ക് പുറമെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 4,000 ചതുരശ്ര അടിയോളം വരുന്ന ഭൂഗർഭ നിലയാണ്. പ്രശസ്തനായ ഒരു കായിക താരത്തിന് പൂർണ സ്വകാര്യതയോടെ വിശ്രമിക്കാൻ ഇത് സഹായിക്കുന്നു. ഹാളണ്ടിന്റെ പിതാവും മുൻ പ്രിമിയർ ലീഗ് താരവുമായ ആൽഫ്–ഇഞ്ച് ഹാളണ്ടിനും ഈ പ്രദേശത്ത് പ്രോപ്പർട്ടിയുണ്ട്.


Source link

CINEMA

CINEMA

Back to top button