LIFESTYLE

മൺചട്ടി വാങ്ങുന്നതിന് മുൻപ് നാലുകാര്യങ്ങൾ അറിഞ്ഞിരിക്കണം;  പറ്റിക്കപ്പെടാൻ സാദ്ധ്യത ഏറെ


മൺചട്ടികൾ വിൽപ്പനക്കായി വച്ചിരിക്കുന്നു (ഫോട്ടോ: ജോഷ്വാൻ ടി ജെ)

പണ്ടുകാലത്ത് എല്ലാവീടുകളിലും മൺചട്ടികളിലാണ് പാകം ചെയ്തിരുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയും ഗുണവുമുണ്ട്. പക്ഷേ ഈ കാലഘട്ടത്തിൽ മൺചട്ടി ഉപയോഗിക്കുന്നവർ വളരെ കുറവാണ്. എന്നാലും രുചികൂടാൻ മീൻകറിയും മറ്റും ഇന്നും പലരും മൺചട്ടിയിലാണ് പാകം ചെയ്യുന്നത്. നല്ല മൺചട്ടി എങ്ങനെയാണ് നോക്കിവാങ്ങേണ്ടതെന്ന് പലർക്കും അറിയില്ല. ചില കാര്യങ്ങൾ മാത്രം അതിനായി ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.

മൺചട്ടിയിലെ വിള്ളലുകൾ

വിള്ളലുകൾ ഇല്ലാത്തത ചട്ടിവേണം തിരഞ്ഞെടുക്കാൻ. ചെറിയ വിള്ളലുകൾ പോലും പിന്നീട് വലുതാകാൻ സാദ്ധ്യതയുണ്ട്. കൂടാതെ ചട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ഓട്ടകളോ പൊട്ടലോ സംഭവിച്ചിട്ടുണ്ടോയെന്നും നോക്കണം. ഇതിനായി ചട്ടി സൂര്യപ്രകാശത്തിൽ പിടിച്ച് നോക്കിയാൽ ചട്ടിക്കകത്തേക്ക് വെളിച്ചം വരുന്നുണ്ടെങ്കിൽ അതിൽ ഓട്ടയോ പൊട്ടലോ ഉണ്ടെന്ന് മനസിലാക്കുക. അത്തരം ചട്ടികൾ വാങ്ങരുത്.

ശബ്ദം

മൺചട്ടിയിൽ വിരൽ കൊണ്ട് തട്ടി നോക്കുക. നല്ല തെളിഞ്ഞ ‘ടിങ്’ (ലോഹ ശബ്ദം) ശബ്ദമോ മുഴക്കമുള്ള ശബ്ദമോ കേൾക്കുന്നുണ്ടെങ്കിൽ അത് നല്ല ചട്ടികളാണ്. എന്നാൽ മങ്ങിയ ശബ്ദമാണെങ്കിൽ ചട്ടിക്ക് ബലക്കുറവുണ്ടാകാം.

വലിപ്പം

വലിപ്പം കുറഞ്ഞ ചട്ടികൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചട്ടി ചൂടാവുന്നതിന് മറ്റ് പാത്രങ്ങളേക്കാൾ അൽപം സമയം ആവശ്യമാണ്. അപ്പോൾ ചെറിയ ചട്ടിയാണെങ്കിൽ പെട്ടെന്ന് ചൂടാവുന്നു ഇത് വീട്ടിൽ ഇന്ധനനഷ്ടം വരുത്തുന്നില്ല.

മിനുസമുള്ള ചട്ടികൾ

ചട്ടികൾ തിരഞ്ഞെടുക്കുമ്പോൾ മിനുസമുള്ളവ വാങ്ങുക. ചട്ടിയുടെ ഉൾഭാഗവും പുറംഭാഗവും മിനുസമുള്ളതായിരിക്കണം. ഭാരം മിതമായിരിക്കണം. വളരെ കനം കുറഞ്ഞാൽ പെട്ടെന്ന് പൊട്ടാൻ സാദ്ധ്യതയുണ്ട്. പരന്ന നിലത്ത് വച്ചാൽ ചട്ടി ആടാതെ നിൽക്കുന്നുണ്ടോയെന്നും നോക്കുക.
RELATED TOPICS: CLAY POT BUYING TIPS, MANCHATTI BUYING GUIDE, EARTHEN POT QUALITY, MANCHATTI TIPS MALAYALAM, KERALA CLAY POT SHOPPING


Source link

Back to top button