NEWS

ബിജെപിയിൽ നിന്ന് ശ്വേത 2 കോടി വാങ്ങിയെന്ന് ബാബുരാജ് ആരോപിച്ചു: ഉഷ പറയുന്നു


ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിയിൽ വൻ നാടകീയ രംഗങ്ങൾക്കൊടുവിൽ നടി ശ്വേതാ മേനോനും കൂട്ടരും ഇറങ്ങിപ്പോയത് ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്ന ഗുരുതര ആരോപണം നേരിടാനാകാതെയാണെന്ന് നടി ഉഷ ഹസീന. ‘അമ്മ’യിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർഥികളെ നൽകാമെന്ന് ഉറപ്പുനൽകി ശ്വേതാ മേനോൻ രണ്ട് കോടി രൂപ വാങ്ങിയെന്ന് നടൻ ബാബുരാജ് ജനറൽ ബോഡിയിൽ ആരോപിച്ചിരുന്നതായും, ഇത് തെളിയിക്കാൻ നിൽക്കാതെ ശ്വേത ഓടി രക്ഷപെടുകയായിരുന്നു എന്നും ഉഷ ഹസീന വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വലിയൊരു തുക ശ്വേതാ മേനോൻ കൈപ്പറ്റിയെന്ന ആരോപണം ബാബുരാജ് ഉന്നയിച്ചപ്പോൾ അത് ജനറൽ ബോഡിയിൽ വച്ച് തന്നെ ക്ലിയർ ചെയ്യണമായിരുന്നു എന്ന് ഉഷ ഹസീന പറയുന്നു. ‘അമ്മ’യുടെ പരമോന്നത കോടതി ജനറൽ ബോഡിയാണെന്ന് എപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന ശ്വേത, സ്വന്തം സംഘടനയ്ക്കുള്ളിൽ ഇത്രയും വലിയൊരു ആരോപണം ഉയർന്നപ്പോൾ എന്തുകൊണ്ട് ചർച്ചയ്ക്ക് വയ്ക്കാൻ തയാറായില്ല എന്നും ഉഷ ഹസീന ചോദിക്കുന്നു.


Source link

Back to top button