NEWS

സംശയത്തിന്റെ പേരിലുള്ള ഡിഎൻഎ പരിശോധനയും പീഡനം: കോടതി


ചെന്നൈ ∙ കുട്ടിയുടെ പിതൃത്വം സംശയിച്ച് ഭാര്യയോട് ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നതു മാനസിക പീഡനമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.ചെന്നൈ സ്വദേശികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം. സ്ത്രീധനമായി ലഭിച്ച സ്വത്തും ആഭരണങ്ങളും നാലാഴ്ചയ്ക്കകം മടക്കി നൽകാനും കോടതി ഭർത്താവിനു നിർദേശം നൽകി. വിവാഹമോചനം അനുവദിച്ച കുടുംബക്കോടതി വിധിക്കെതിരെ ഭർത്താവും സ്ത്രീധനമായി ലഭിച്ച സ്വത്തുവകകൾ തിരികെ നൽകാൻ ഉത്തരവിടാത്ത കുടുംബക്കോടതി നടപടിക്കെതിരെ ഭാര്യയും നൽകിയ ഹർജികൾ സംയുക്തമായി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.


Source link

Back to top button