NEWS

തൊഴിൽ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും; വിവാഹത്തിൽ നിന്ന് അകലുന്ന ഇന്ത്യൻ യുവത

ന്യൂഡൽഹി ∙ തൊഴിൽ രംഗത്തെ അനിശ്ചിതത്വവും സാമ്പത്തിക ഭദ്രതയുടെ കുറവും ഇന്ത്യയിലെ യുവാക്കളെ വിവാഹമെന്ന ആശയത്തിൽ നിന്ന് അകറ്റുന്നതായി ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘ഡെമോഗ്രഫിക് ഫ്യൂച്ചേഴ്സ് സർവേ’യിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. യുവതലമുറയുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാൻ ഉതകുന്ന രീതിയിലുള്ള സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഭരണകൂടങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുഎൻഎഫ്പിഎ ഓർമിപ്പിക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ ബഹുഭൂരിഭാഗം പേരും (81%) ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ സാമ്പത്തിക സുരക്ഷിതത്വത്തിന് നിർണായക സ്ഥാനമാണുള്ളതെന്ന് തുറന്നുപറഞ്ഞു. അച്ഛനമ്മമാരാകുന്നതിന് മുൻപായി വേണ്ട പ്രധാന ഘടകങ്ങളായി 88% പേർ സാമ്പത്തിക സുരക്ഷയെയും, 87% പേർ സ്ഥിരതയുള്ള വരുമാനമാർഗങ്ങളെയും, 85% പേർ മാനസികമായ പക്വതയെയും മുൻഗണനാക്രമത്തിൽ എടുത്തുപറയുന്നു.

Fashion ⏭️

Back to top button