NEWS

ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ മരണം: ദുരൂഹതയാരോപിച്ച് പരാതി

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തി ശ്രദ്ധേയനായ ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പരാതി ഉയർന്നു. മണ്ഡലത്തിലെ ജി. ദേവരാജനാണ് സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

കഴിഞ്ഞ സെപ്റ്റംബർ ഒൻപതാം തീയതി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബാബുവിനെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 72 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ, കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്.

മരണത്തിന് പിന്നിൽ അസ്വാഭാവികമായ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വിവരങ്ങളും അതീവ ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും പരാതിയിൽ ദേവരാജൻ ആവശ്യപ്പെട്ടിട്ടുണ്ട്. വി.എസ്. ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നൽകി തൊട്ടടുത്ത ദിവസമായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

Fashion ⏭️

Back to top button