SPORTS

സുൽത്താൻ അസ്‌ലാൻ ഷാ കപ്പ്: ഫൈനൽ ഉപേക്ഷിച്ചു, പാക്കിസ്ഥാന് കിരീടം, ഇന്ത്യയുടെ പ്രതിഷേധം

ധാക്കയില്‍ നടന്ന കാഴ്ച പരിമിതരുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമാപനത്തിലുണ്ടായ അപ്രതീക്ഷിത തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ടീം സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ഫൈനല്‍ മത്സരം നടക്കേണ്ടിയിരുന്നെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെ നെറ്റ് റണ്‍റേറ്റിലെ മുന്‍തൂക്കം കണക്കിലെടുത്ത് പാക്കിസ്ഥാനെ ജേതാക്കളായി പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ ടീമിന്റെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് അധികൃതര്‍ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത്.

ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസില്‍ (ഡബ്ല്യുബിസിസി) പ്രസിഡന്റും പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ തലവനുമായ സുൽത്താൻ ഷാ ഏകപക്ഷീയമായാണ് ഈ തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് കുറ്റപ്പെടുത്തി. ഫൈനല്‍ ഉപേക്ഷിച്ചതോടെ പാക്കിസ്ഥാനെ വിജയികളാക്കി പ്രഖ്യാപിക്കുമെന്ന് റഫറി തന്നെ നേരിട്ട് അറിയിച്ചിരുന്നതായി ഇന്ത്യന്‍ നായകന്‍ ടി. ദുർഗാറാവു വെളിപ്പെടുത്തി. “പാക്കിസ്ഥാനെ വിജയികളായും ഞങ്ങളെ റണ്ണറപ്പുകളായും പ്രഖ്യാപിക്കുമെന്നാണ് അവര്‍ അറിയിച്ചത്. എന്നാല്‍, ഇത്തരമൊരു കീഴ്വഴക്കം ഇല്ലാത്തതിനാല്‍ ഞങ്ങളത് ഖണ്ഡിച്ചു. ഫൈനലിലെത്തിയ രണ്ടു ടീമുകള്‍ക്കും തുല്യ അവസരമുള്ള സാഹചര്യത്തില്‍ കിരീടം പങ്കുവെക്കുകയാണ് വേണ്ടത്. നിയമവിരുദ്ധമായ ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തിയതുകൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്,” ദുർഗാറാവു വ്യക്തമാക്കി.

Auto ⏭️

Back to top button