SPORTS

ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല, വൈഭവ് സൂര്യവംശി കളിക്കും, ന്യൂസീലൻഡ് ആദ്യം ബാറ്റു ചെയ്യും


വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ടോസ് വിജയിച്ച് ഇന്ത്യ. ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിട്ടു. രണ്ടാം ട്വന്റി20 വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ മൂന്നാം പോരാട്ടത്തിനുമിറങ്ങുന്നത്. ഇന്നു ജയിച്ചാല്‍ ഇന്ത്യയ്ക്കു പരമ്പര സ്വന്തമാക്കാം. ന്യൂസീലൻഡ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. നേഥൻ സ്മിത്ത്, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ‌ എന്നിവർ പുറത്തിരിക്കും. ആദം മിൽനെ, കൈൽ ജെയ്മിസൻ, മാത്യു ഫിഷർ എന്നിവർ ടീമിലെത്തി.ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ഫിൻ അലൻ, ടിം സെയ്ഫെർട്ട് (വിക്കറ്റ് കീപ്പർ), ബെവൻ ജേക്കബ്സ്, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മിച്ചൽ ബ്രേസ്‍വെല്‍, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാത്യു ഫിഷർ, കൈൽ ജെയ്മിസൻ, ആദം മിൽനെ, ജേക്കബ് ഡഫി.


Auto ⏭️

Back to top button