NEWS

യുഎഇയിൽ കനത്ത മഴ: വെള്ളിയാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്

അബുദാബി∙ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നു. വടക്കൻ മേഖലകളിലും കിഴക്കൻ തീരങ്ങളിലും വെള്ളി വരെ വിവിധയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും, ഇതിനെത്തുടർന്ന് പൊടിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. വടക്കൻ ഫുജൈറയിലെ അൽ തവീൻ പാത, റാസൽഖൈമയിലെ ജബൽ മബ്റ, ദിബ്ബ അൽ ഫുജൈറ എന്നീ പ്രദേശങ്ങളിൽ ഇതിനകം തന്നെ നല്ല തോതിൽ മഴ ലഭിച്ചതായി സ്റ്റോം സെന്റർ വ്യക്തമാക്കി. മലയോര പ്രദേശങ്ങളിൽ കൂടുതൽ മേഘാവൃതമായ കാലാവസ്ഥയാകും അനുഭവപ്പെടുക.

Fashion ⏭️

Back to top button