NEWS

സാഡിസ്റ്റ് ഹാളിന്റെ ക്രൂരതയും സോണിയയുടെ അനുഭവവും: വേട്ടയാടിയ വിചിത്ര മനസ്സ്

ഫ്ലോറിഡ ∙ ‘നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല’– ഓൺലൈൻ ചാറ്റ് സൗഹൃദത്തിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് സംഗീത അധ്യാപികയെ അമേരിക്കയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ, പ്രതിയും യുവതിയും തമ്മിൽ കൈമാറിയ സന്ദേശങ്ങൾ തെളിവായി കോടതിയിൽ. പ്രതിക്ക് യുവതി അയച്ച സന്ദേശങ്ങളും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളുടെ പൂർണരൂപവും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

ബ്രിട്ടനിലെ പോർട്‌സ്‌മൗത്ത് സ്വദേശിയായ മുപ്പത്തിരണ്ടുകാരി സോണിയ എക്സൽബിയുടെ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണയിലാണ് ഈ സന്ദേശങ്ങൾ നിർണായകമാവുന്നത്. ഓൺലൈൻ ചാറ്റ് റൂം വഴി പരിചയപ്പെട്ട അൻപത്തിനാലുകാരനായ ഡ്വെയ്ൻ ഹാളിനെ കാണാനാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ സോണിയ ഫ്ലോറിഡയിലേക്ക് യാത്ര തിരിച്ചത്.

തനിക്ക് ഹാളിനെ കൂടാതെ ജീവിക്കാൻ കഴിയില്ലെന്ന് സോണിയ ചാറ്റിംഗിലൂടെ അറിയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള സന്ദേശങ്ങളാണ് കോടതിയിൽ ഇന്ന് പുറത്തുകൊണ്ടുവന്നത്. എന്നാൽ, അമേരിക്കയിൽ എത്തിയതിനുശേഷം സോണിയയുടെ നിലപാടുകളിൽ മാറ്റം വരികയും, പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. ഇതിന് വഴങ്ങാൻ ഹാൾ തയ്യാറായിരുന്നില്ല. തുടർന്ന് സോണിയയെ മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

Fashion ⏭️

Back to top button