HEALTH
ആറാഴ്ചകൊണ്ട് 10 കിലോ! ധുരന്ധറിനായി രൺവീർ സിങ് നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ

വെള്ളിത്തിരയിലെ ഊർജ്ജസ്വലത കൊണ്ട് മാത്രമല്ല, കഥാപാത്രങ്ങൾക്ക് വേണ്ടി നടത്തുന്ന കഠിനാധ്വാനം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് രൺവീർ സിങ്. ഇന്ന് താരം തന്റെ 41-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായ ‘ധുരന്ധർ’ (Dhurandhar) എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ബോഡി ട്രാൻസ്ഫോർമേഷനാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.ചിത്രത്തിൽ ഹംസ അലി മസാരി എന്ന കഥാപാത്രമാകാൻ വെറും ആറാഴ്ചകൾ കൊണ്ട് 10 കിലോയോളമാണ് രൺവീർ വർദ്ധിപ്പിച്ചത്. രൺവീറിന്റെ ട്രെയിനറും ചിത്രത്തിൽ റിസ്‌വാൻ ഷാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത മുസ്തഫ അഹമ്മദ് NDTV-ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.”കഥാപാത്രത്തിന് സ്ക്രീനിൽ ഒരു ക്രൂരഭാവം (Brutal look) നൽകാനാണ് ഞങ്ങൾ സെറ്റുകളിൽ പോലും കഠിനമായി വർക്കൗട്ട് ചെയ്തത്. സ്ക്രീനിൽ കാണുമ്പോൾ ആരെയും കൊല്ലാൻ തക്ക ശേഷിയുള്ള ഒരാളായി അവൻ മാറണമായിരുന്നു,” മുസ്തഫ അഹമ്മദ് പറയുന്നു.ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധറി’ൽ ഇരട്ട വേഷത്തിലാണ് രൺവീർ എത്തിയത്. ഹംസ അലി മസാരിയായി തകർപ്പൻ ലുക്കിൽ എത്തിയ താരം, പിന്നീട് ഇന്ത്യൻ ചാരനായ ജസ്കീരത് സിങ് രംഗി എന്ന കഥാപാത്രത്തിനായി ഭാരം വൻതോതിൽ കുറയ്ക്കുകയും ചെയ്തിരുന്നു.രൺവീറിന്റെ ഡയറ്റ് പ്ലാൻ ഇങ്ങനെ ട്രെയിനിങ് ആരംഭിക്കുമ്പോൾ വെറും 76 കിലോ മാത്രമുണ്ടായിരുന്ന രൺവീർ, ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും 87-88 കിലോയിലേക്ക് ഭാരം ഉയർത്തി. ഒരു മെഷീൻ പോലെയാണ് രൺവീർ നിർദ്ദേശങ്ങൾ പാലിച്ചതെന്ന് ട്രെയിനർ ഓർക്കുന്നു.ഭാരം കൂട്ടാൻ രൺവീർ പിന്തുടർന്ന ഡയറ്റ് ഇങ്ങനെ: ദിവസം 3,600 മുതൽ 4,000 കലോറി വരെ താരം ആഹാരത്തിലുൾപ്പെടുത്തി. ദിവസവും രണ്ട് പ്രോട്ടീൻ ഷേക്കുകൾ കുടിച്ചിരുന്നു. ഇതിലൂടെ മാത്രം ഏകദേശം 1,200-1,500 കലോറി ലഭിച്ചു. പ്രതിദിനം 240 ഗ്രാം പ്രോട്ടീനിനായി ചിക്കൻ, റൈസ്, റെഡ് മീറ്റ് എന്നിവ വൻതോതിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.
Source link


